2009 ഏപ്രിൽ 15, ബുധനാഴ്‌ച

ജീവനാ(o)ശം

ദൈവത്തിന്റെ
കുടല്‍പ്പുന്നിനു കാരണക്കാര്‍
ദൈവത്തിനു ഭക്ഷണം നല്കിയ
ദൈവത്തിന്റെ മക്കള്‍
തന്നെയാണെന്ന്
അവിശ്വാസികള്‍
കുറ്റപ്പെടുത്തി.

എന്നിട്ടും,
ദൈവത്തിന്റെ
ചാവടിയന്തിരതിന്നു
ദൈവത്തിന്റെ മക്കളെക്കാള്‍
അവിശ്വാസികള്‍
ഉണ്ടായിരുന്നു വന്നത്
കേവലം ഒരു നുണയല്ല .

( 2002)

2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

അരേനജദ് മാര്യേജ്

പൂമ്പാറ്റ പെണ്ണിന്റെ
കല്യാണത്തിന്
അന്ജിതല്‍ പൂവും
ആകാശക്കീരും
സ്ത്രീധനമായി
പൂമ്പാറ്റ ചെക്കന്
നല്കി.

ആദ്യ്‌ രാത്രി
അന്ജിതല്‍ പൂവിലെ
മധുനുകര്‍ന്നു എത്തിയ
പൂമ്പാറ്റ ചെക്കന്‍
പുനര്‍ന്നപ്പോള്‍
പൂമ്പാറ്റ പ്പെന്നിന്റെ
ചിറകുകള്‍ അടര്‍ന്നു വീണു.

ശിഷ്ട കാലം
ആകാശക്കീരിന്റെ
അരികുകളില്‍
പൂമ്പാറ്റ പ്പെന്നു
ഇഴഞ്ഞുകഴിഞ്ഞു.

( 2002 )

കിണറുകള്‍ പ്രണയിച്ചപ്പോള്‍

രാധ്ക്കി ണറും
കൃഷ്ണന്‍ കിണറും
പ്രണയത്തിലായിരുന്നു .

കൃഷ്ണന്റെ
ഉപ്പുവെള്ളത്തെ
വീട്ടുകാര്‍ വേരുതപ്പോഴും
അയല്‍വാസി
രാധ കാമിച്ചു .

അങ്ങനെയിരിക്കെ
രാധയിലേക്ക്
ഒലിച്ചിറങ്ങിയ
പുതു ഉറവയ്ക്ക്
ഉപ്പ് രസമുണ്ടെന്ന്
അടുക്കളക്കാരി അറിഞ്ഞു .

മഴയുള്ള
ദിവസം നോക്കി
കിണറുകള്‍
ഒളിച്ചോടി.

ഭുമിയുടെ ആഴങ്ങളില്‍
കൃഷ്ണന്റെ ഉപ്പ്
രാധയില്‍ ലയിച്ചു .

കിണറുകളിലെ
സ്ഥിരം സന്ദ്ര്സകരായിരുന്ന
തവളകള്‍
ഇത്രയും പറയവേ
പ്രണയിച്ച
കുറെ കിണറുകള്‍
അപ്രത്യക്ഷമായിരുന്നു.

( 2001 )

കാടിന്റെ നിയമം

ഇര പിടിക്കാനുള്ള
സ്വാതന്ത്ര്യം
വരേണ്യ മൃഗങ്ങളുടെ മാത്രം
ജന്മാവകാശമാണ് .

ഇതാണ് കാടിന്റെ നിയമം.

എന്നിട്ടും ,
നിയമം തെറ്റിച്ച്
കോഴികളെ പിടിച്ചതിനാണ്
കാടിന്റെ രാജാവ്
സിംഹം
കുറുക്കന്
വധശിക്ഷ വിധിച്ചത് .

ദയാവധം
കാതുകിടക്കുകയായിരുന്ന
മുയല്‍
ഇതും പറഞ്ഞ്‌
ഒറ്റച്ചിരി ...

( യുവധാര , 2006)

2009 ഏപ്രിൽ 4, ശനിയാഴ്‌ച

പ്രണയം കടം ചോദിക്കരുത്

മഞ്ഞുത്തുള്ളികള്‍ വെയിലിനോട്
പ്രണയം കടം ചോദിച്ചിരുന്നു പോലും .

പലിശ ചോടിച്ചുവന്ന
കാറ്റിനെ പേടിച്ചു
മഞ്ഞുത്തുള്ളികള്‍
മണ്ണില്‍ ചാടി ചത്തു പോലും .

ഇലകള്‍ ആരോടും
പറയാതെ വെച്ചത്
പൂക്കള്‍ വണ്ടിനോട്
പറഞ്ഞാണ്‌ പോലും
നാട്ടില്‍ പാട്ടായത്‌ .

( 2008)

തീറ്റ

(പെരുമാന്നിലെ കുട്ടികള്‍ക്ക് )
ഇലകള്‍ക്കിടയില്‍
ഒളിക്കാന്‍ മറന്നുപോയ
മഞ്ഞുതുള്ളികളെ
വെയില്‍ തിന്നു .

( 2008)

mob: 9446697373