രാധ്ക്കി ണറും
കൃഷ്ണന്‍ കിണറും
പ്രണയത്തിലായിരുന്നു .
കൃഷ്ണന്റെ
ഉപ്പുവെള്ളത്തെ
വീട്ടുകാര്‍ വേരുതപ്പോഴും
അയല്‍വാസി
രാധ കാമിച്ചു .
അങ്ങനെയിരിക്കെ
രാധയിലേക്ക്
ഒലിച്ചിറങ്ങിയ
പുതു ഉറവയ്ക്ക്
ഉപ്പ് രസമുണ്ടെന്ന്
അടുക്കളക്കാരി അറിഞ്ഞു .
മഴയുള്ള
ദിവസം നോക്കി
കിണറുകള്‍
ഒളിച്ചോടി.
ഭുമിയുടെ ആഴങ്ങളില്‍
കൃഷ്ണന്റെ ഉപ്പ്
രാധയില്‍ ലയിച്ചു .
കിണറുകളിലെ
സ്ഥിരം സന്ദ്ര്സകരായിരുന്ന
തവളകള്‍
ഇത്രയും പറയവേ
പ്രണയിച്ച
കുറെ കിണറുകള്‍
അപ്രത്യക്ഷമായിരുന്നു.
( 2001 )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ