2009 മേയ് 2, ശനിയാഴ്‌ച

കീറിയ നോട്ടുകള്‍

കീറിയ നോട്ടുകള്‍
ബസ്സുകാരന്റെ സ്ഥിരം
തര്‍ക്ക വിഷയം.

ഐസ്ക്രീം പാര്‍ലറിലെ

തടിച്ച സുന്ദരന്‍

കീറിയ നോട്ടും വാങ്ങുമെന്ന്

പാരലല്‍ വിദ്യാര്‍ത്ഥിനി .

ചിത്രകാരന്‍ പറഞ്ഞത :

നോട്ടിന്റെ ഭാഗങ്ങളും

സെല്ലോടപ്പ്‌ഉകളും ചേര്ന്ന

കൊളാഷ്‌

ജീവിതത്തോട് പല്ലിളിക്കുന്നു.

കീറിയ നോട്ടിന്

പൊട്ടിയ ഐസ്‌എന്ന്

കുട്ടിയോട്‌

കൊണ്കന്നുള്ള അണ്ണാച്ചി.

വിഭജിക്കപ്പെട്ട ഇന്ത്യയുടെ

വേദനകള്‍ പെരുന്നതായി

നോട്ടിലെ ഗാന്ധി

വേവലാതിപ്പെടുന്നു.

കണ്ണില്ലാത്ത കഴുകന്മാര്‍

കൊതിവലിച്ച

പെണ്ണിന്റെ

അടിവസ്ത്രത്തിന്റെ

ശരിപ്പകര്‍പ്പെന്നു

കവികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഞങ്ങളും അവരും തമ്മില്‍

വ്യത്യാസമെന്ന്

വൃദ്ദസടനത്തിലെ കോടീശ്വരന്മാര്‍

ചോടിച്ചുകൊണ്ടിരിക്കുന്‍ഉണ്ട .

(2001)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ